Friday, May 17, 2024
HomeKeralaദിലീപിനു എതിരായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മൊഴി പുറത്തായി

ദിലീപിനു എതിരായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മൊഴി പുറത്തായി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനു എതിരായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മൊഴി പുറത്തായി . നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്നായിരുന്നു ഇടവേള ബാബു പൊലീസിന് മൊഴി നൽകിയിരിക്കുന്നത് . ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന ആരോപണം ശരിയായിരുന്നുവെന്നാണ് ബാബു പറഞ്ഞത്. തന്നെ മലയാള സിനിമയില്‍ നിന്ന് പലപ്പോഴും അകറ്റി നിർത്തിയിരുന്നുവെന്ന് ആക്രമണത്തിനിരയായ നടി ദിലീപിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. അതേസമയം ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നത് എന്തിനാണെന്നാണ് ദിലീപ് തന്നോട് ചോദിച്ചതെന്നും ഇടവേള ബാബു മൊഴിനല്‍കി. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോൾ തന്നെ പറഞ്ഞു തീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു . കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടിയും കാവ്യയും തമ്മില്‍ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായിട്ടുണ്ട് . ഇതിന്റെ പേരില്‍ ദിലീപും നടിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇടവേള ബാബു മൊഴി നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments