Thursday, May 2, 2024
HomeInternationalകൃത്രിമ ചന്ദ്രനെ അണിയിച്ചൊരുക്കാനുള്ള  ചങ്കൂറ്റവുമായി ചൈന

കൃത്രിമ ചന്ദ്രനെ അണിയിച്ചൊരുക്കാനുള്ള  ചങ്കൂറ്റവുമായി ചൈന

കൃത്രിമ ചന്ദ്രനെ അണിയിച്ചൊരുക്കാനുള്ള  ചങ്കൂറ്റവുമായി ചൈന. തെരുവു വിളക്കുകള്‍ക്ക് പകരം പ്രകാശം പരത്തുവാന്‍ ഈ കൃത്രിമ ചന്ദ്രന്‍ മതിയെന്നനാണ് ചൈനയുടെ വാദം 2020-ഓടെ കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്നും ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ ആദ്യ മനുഷ്യനിര്‍മ്മിത ചന്ദ്രന്‍ സ്ച്വാനിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ വേണ്ടി വരുന്ന വൈദ്യുതി ലാഭിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം മുന്‍ കണ്ടാണ് അവര്‍ ചന്ദ്രനെ തയ്യാറാക്കുന്നത്. ആദ്യ പരീക്ഷണം വിജയിച്ചാല്‍ 2022-ഒടെ മൂന്നു ചന്ദ്രനെ കൂടി വിക്ഷേപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തിയാന്‍ ഫു ന്യൂ ഏരിയ സയന്‍സ് സൊസൈറിയുടെ മേധാവി വു ചുന്‍ഫെങ് പ്രഖ്യാപിച്ചിരിക്കുന്നത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments