രാജസ്ഥാനില്‍ യുവാവിന്റെ മൃതദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയില്‍

രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ സാഖിര്‍ അലി(30)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലാണ്. രാജസ്ഥാനിലെ ശാസ്ത്രിനഗര്‍ പെയിന്റര്‍ കോളനിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. യുവാവിന്റെ മുറിയില്‍ നിന്നും ആസിഡിന്റെ ഒരു കുപ്പി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായയും ആന്തരികാവയവയത്തിന് മുറിവേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. അലിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയമുഖമുണ്ടെന്നാണ് പോലീസിന്റെ നിലപാട്.
ബംഗാള്‍ സ്വദേശിയായ അലി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജസ്ഥാനിലാണ് താമസിക്കുന്നത്. ഇവിടെനിന്നു തന്നെയാണ് വിവാഹം കഴിച്ചതും.