പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. നിയമസഭാ മന്ദിരത്തിനുമുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഒരു രാഷ്രീയ പാർട്ടി സ്വന്തമായില്ലാത്ത എം. എൽ. എ. എന്ന ലേബൽ നീക്കുവാൻ നേരത്തെ തന്നെ പി സി. ജോർജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. കടുത്ത ചുവടു വയ്പുകളുമായി വലിയ രാഷ്ട്രീയ തന്ത്രജ്ഞാനായ പി സി. ജോർജ് മുന്നോട്ടു പോവുകയാണ്. കള്ളന്മാരല്ലാത്തവർക്കെല്ലാം ജനപക്ഷത്തിലേക്കു സ്വാഗതo ‘ എന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ നിലപാട്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രാദേശിക സംസ്ഥാന പാർട്ടിയാണ് പി സി. ജോർജിന്റെ ലക്‌ഷ്യം എന്ന് മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്.
78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോര്‍ജ് പ്രഖ്യാപിച്ചു. തുടർന്ന് കമ്മറ്റി വിപുലീകരിക്കും. പുതിയ പാര്‍ട്ടിക്ക് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ജോര്‍ജ് പ്രഖ്യാപിച്ചു.
– Citinews Ranni