മലയാള സിനിമ ഗുണ്ടാ – റിയൽ എസ്റ്റേറ്റ്‌ മാഫിയയുടെ പിടിയിൽ

ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുതാളുകളുമായി രംഗത്ത്. മലയാളത്തിലെ ഒരു പ്രമുഖ നടന് ഗുണ്ടകളുമായി വലിയ അടുപ്പമാണെന്നും ഗുണ്ടകളെ മുൻനിർത്തി പ്രവർത്തിക്കുകയാണെന്നും കൈതപ്രം ആരോപിച്ചു. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് പ്രിയപ്പെട്ട പലരും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്നതാണ് ഏറ്റവും ഖേദകരമായ കാര്യമായി മനസിലാക്കാന്‍ കഴിയുന്നത്. അവർ എത്ര ഉന്നതരായാലും അവരെ പിടിച്ച്‌ കെട്ടണമെന്നും കൈതപ്രം തുറന്നടിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണം. ക്വട്ടേഷന്‍ സംഘമാണെന്ന പറഞ്ഞ ആളും പ്രമുഖ നടിയും. അപ്പോള്‍ നടിക്ക് അറിയാം, ആരാണ് ഇത് ചെയ്തതെന്ന്.പ്രമുഖ നടനുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യമാണ് ആക്രമമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തമാണ് നടന്റെ കുടുംബം തകര്‍ത്തതെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ നടിയെ ഒരു സംഘം ആക്രമിച്ചതും നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതും. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു ക്രിമിനലുകളുടെ ലക്ഷ്യം.

മലയാള സിനിമ ഗുണ്ടാ – റിയൽ എസ്റ്റേറ്റ്‌ മാഫിയാ സംഘങ്ങളുടെ പിടിയിലാണെന്ന് കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. ഇതിനു മുൻപും സമാനമായ രീതിയിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ട്‌ അതും കൂടി ഇപ്പോഴത്തെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട്‌ വരണം. പുറത്തു പറയാൻ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്‌ അതെല്ലാം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാന്യന്മാരായ ഒരുപാട്‌ അൾക്കാർ ഉണ്ട്‌. എന്നാൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉൾപ്പടെ അഭിനയിക്കുന്ന വലിയ സിനിമകൾ പോലും നിലവാരം കുറഞ്ഞ സാമൂഹ്യവിരുദ്ധരുടെ സിനിമകളാണെന്ന് കാണുമ്പോൾ വ്യക്തമാകുമല്ലോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബെ സിനിമ-റിയൽ എസ്റ്റേറ്റ്‌ മേഖല അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു, അതാണ് ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത്‌.

വെള്ളിയാഴ്ച രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ നടിയെ ഒരു സംഘം ആക്രമിച്ചതും നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതും. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു ക്രിമിനലുകളുടെ ലക്ഷ്യം.