തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്.

Dhanush

തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നാരോപിച്ച് മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആണ് പരാതി നല്‍കിയിരുന്നത്.
ധനുഷ് കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിടുകയായിരുന്നുവെന്നും തങ്ങള്‍ക്ക് ചെലവിന് മാസംതോറും 65,000 രൂപ നല്‍കണമെന്നുമായിരുന്നു ദമ്പതികളുടെ വാദം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതിന് ബദലായി ധനുഷ് ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവ് കണ്ടെത്തുകയും കോടതി അടയാളങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിനിടെ ധനുഷിന്റഎ ശരീരത്തിലെ മറുകുകള്‍ നീക്കം ചെയ്യാന്‍ ധനുഷ് ലേസര്‍ ചികിത്സ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ മാസം 27നാണ് കേസിന്റെ വാദം നടക്കുന്നത്. ദമ്പതികളുടെ വാദം ധനുഷും കുടുംബവും തള്ളിയിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.