ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്

us ban electronic equipments

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നടപടി.

വിലക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിരോധനത്തെക്കുറിച്ച് യുഎസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത്. ഈജിപ്റ്റ്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, ഖത്തർ, സൗദി അറേബ്യ, ടർക്കി, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നും നേരിട്ട് അമേരിക്കയിലേയ്ക്ക് യാത്ര ചെയുന്നവർക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നതിന് വിലക്കുള്ളത്.

മൊബൈല്‍ഫോണും, മെഡിക്കല്‍ ഉപകരണങ്ങളും നിരോധനത്തില്‍ നിന്നു ഒഴിവാക്കിയതായി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം ജോര്‍ദ്ദാനിയന്‍ എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കന്‍ വകുപ്പുകളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുഎസിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ചില ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ നിരോധിച്ചിരിക്കുന്നു എന്നാണ് ട്വീറ്റ്.