മുൻ കേന്ദ്ര മന്ത്രിയും മധ്യപ്രദേശിൽ നിന്നുളള മുതിർന്ന നേതാവുമായ കമൽനാഥ് ബിജെപിയിലേക്ക്.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഡൽഹിയിലെത്തി ഇക്കാര്യം പാർട്ടി അധ്യക്ഷൻ അമിത്ഷായെ ധരിപ്പിച്ചു.കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ കമൽനാഥിനെ ഉൾപ്പെടുത്തിയേക്കും.
മധ്യപ്രദേശിലെ 29 എംപിമാരിൽ രണ്ട് പേർ മാത്രമാണ് കോൺഗ്രസിൽ നിന്നുളളത്.കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും.കോൺഗ്രസ് ലോക്സഭാകക്ഷി നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്ന കമൽനാഥിനു പകരം മല്ലികാർജുൻ ഖാർഗെയെയാണു ഹൈക്കമാൻഡ് നേരത്തേ നിയോഗിച്ചത്. ഖാർഗെയ്ക്കു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷ സ്ഥാനം നൽകിയപ്പോൾ ലോക്സഭാ കക്ഷി നേതൃസ്ഥാനം ലഭിക്കുമെന്ന കമൽനാഥിന്റെ പ്രതീക്ഷയും