പനി പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ഫോഗിങ്ങുമായി സ്വയം തന്റെ വാര്‍ഡിലേക്ക് ഇറങ്ങിയ തിരുവനന്തപുരം നഗരസഭയിലെ സിപിഐ എം കൌണ്‍സിലര്‍ ഐ പി ബിനുവിന്റെ ചിത്രം ബിജെപി ഓഫീസിലേക്കുള്ള ബോംബേറ് ചിത്രമായി ഉപയോഗിച്ച് സംഘപരിവാര്‍ പ്രചാരണം.
തിരുവനന്തപുരം നഗരസഭയിലെ കൌണ്‍സിലറും ഡിവൈഎഫ്ഐ നേതാവും മികച്ച കൌണ്‍സിലര്‍ക്കുള്ള അവാര്‍ഡ് ജേതാവുമായിട്ടുള്ള ഐ പി ബിനു തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ ബോംബേറ് ചിത്രമാക്കി സംഘപരിവാര്‍ പ്രചരിപ്പിച്ചത്.
കൊതുക് നശീകരണത്തിനായി തന്റെ വാര്‍ഡില്‍ പതിവ് പോലെ ബുധനാഴ്ചയും ഫോഗിങ് നടത്തിയ ബിനു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് പരിസരത്തും ഫോഗിങ് നടത്തിയിരുന്നു. ഇതിന്റെ ചിത്രം ഫേസ്ബുക്കിലും പങ്കുവെച്ചു. ഈ ചിത്രമാണ് ബിജെപി ഓഫീസിന് നേര്‍ക്കുള്ള ബോംബേറ് ചിത്രമായി രൂപമാറ്റം വരുത്തി സംഘി ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്.
സംസ്ഥാനമെങ്ങും പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ ബിനുവിന്റെ വാര്‍ഡില്‍ മാത്രം രോഗത്തിന്റെ പീഡനം ഏറ്റുവാങ്ങിേവന്നിരുന്നില്ല. പനിപരത്തുന്ന കൊതുകുകളെ തുരത്താനായി വാര്‍ഡില്‍ രാവിലെയും വൈകിട്ടും ഫോഗിംങ് നടത്താന്‍ കൌണ്‍സിലര്‍ ബിനു തന്നെ മുന്നിട്ടിറങ്ങിയതിന്റെ കൂടി ഫലമായിരുന്നു അത്. പലപ്പോഴും ബിനു തന്നെയാണ് ഫോഗിംങ് നടത്താറുള്ളതും. അതും വാര്‍ത്താ കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ന് രാവിലെ ബിജെപി സംസ്ഥാനകാര്യാലയത്തിന് മുന്നിലടക്കം ഫോഗിംങ് നടത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ സമയം കുറച്ച് കഴിഞ്ഞതും സംഘികള്‍ തനിനിറം കാട്ടി. ബിനു സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രം ഉപയോഗിച്ച് സ്വതസിദ്ധമായ വ്യാജപ്രചരണമാണ് സംഘികള്‍ നടത്തിയത്.