മെഡിക്കല്‍ കോഴ വിവാദത്തിനു പിന്നാലെ ബിജെപി നേതാക്കളുടെ അഴിമതി കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രശ്മില്‍ നാഥ് കോഴ വാങ്ങിയെന്നാണ് പുതിയ പരാതി. ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മഞ്ചേരി സ്വദേശിയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ രശ്മില്‍നാഥിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി അന്വേഷിക്കാന്‍ ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷണ കമീഷനെ നിയോഗിച്ചു.
മഞ്ചേരി സ്വദേശിയായ ഔസേപ്പില്‍ നിന്ന് 10 ലക്ഷം രൂപയാണ് രശ്മില്‍ നാഥ് കൈക്കൂലി വാങ്ങിയത്. ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയിലുള്‍പ്പെട്ട മകനുവേണ്ടി ജോലി വേഗത്തില്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു കോഴ. പത്തുലക്ഷം രൂപയുടെ തട്ടിപ്പുകേസായതിനാല്‍ സിഐ നേരിട്ട് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രശ്മില്‍ നാഥ്.