Monday, October 7, 2024
HomeNationalഅണ്ണാ ഡിഎംകെയിൽ ലയനം:വി.കെ.ശശികല പുറത്ത്, പനീർസെൽവം ഉപമുഖ്യമന്ത്രി

അണ്ണാ ഡിഎംകെയിൽ ലയനം:വി.കെ.ശശികല പുറത്ത്, പനീർസെൽവം ഉപമുഖ്യമന്ത്രി

വി കെ ശശികലയെ പുറത്താക്കാന്‍ തീരുമാനിച്ച് എഐഎഡിഎംകെയില്‍ ഒ പന്നീര്‍ശെല്‍വം എടപ്പാടി പളനി സ്വാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. അഞ്ച് മണിയോടെ പന്നീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും തീരുമാനമായി. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് ധാരണയായത്. എഐഎഡിഎംകെയെ ആര്‍ക്കും പിളര്‍ക്കാന്‍ സാധിക്കില്ലെന്ന് ലയന ശേഷം പന്നീര്‍ശെല്‍വം പ്രതികരിച്ചു.

ശശികലയെ പുറത്താക്കിയുള്ള ഒൗദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ നടക്കുമെന്നാണ് വിവരം. യോഗത്തിന് ശേഷം പന്നീര്‍ശെല്‍വവും പളനിസ്വാമിയും തമ്മില്‍ ഹസ്തദാനം ചെയ്തു. ജയളിതയുടെ മരണശേഷമുണ്ടായ അധികാരത്തര്‍ക്കങ്ങളാണ് പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായത്. ജയിലില്‍ കഴിയുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു പന്നീര്‍ശെല്‍വത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയായിരുന്നു. ലയനത്തോടെ എഐഎഡിഎംകെയില്‍ 15 അംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. ഒ പന്നീര്‍സെല്‍വവും പാണ്ഡ്യരാജു‌മാണ് ലയന ശേഷം മന്ത്രി സ്ഥാനത്തേക്കെത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments