Sunday, September 15, 2024
HomeCrimeഭാര്യയെ കാമുകൻ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു

ഭാര്യയെ കാമുകൻ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു

ഭാര്യയെ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. താമസിക്കുന്ന ഷെഡിനകത്താണ് 29കാരനായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 15ന് ജീവനൊടുക്കിയ യുവാവിന്റെ ഭാര്യയെ കാണാതായിരുന്നു. പിന്നീട് യുവതിയേയും വണ്ണായിക്കാട് തച്ചോറക്കല്‍ സ്വദേശിയായ രാഹുല്‍ എന്ന യുവാവിനൊപ്പമാണ് യുവതിയെ കാണാതായത്. ഇരുവരേയും ഒരു വീട്ടിനുള്ളില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെയും ഭര്‍ത്താവിനേയും വിളിച്ചു വരുത്തി പോലീസ് മധ്യസ്ഥഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് രാഹുല്‍ ഈ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഈ സംഭവത്തില്‍ രാഹുലിനെതിരെ പോലീസ് കേസെടുത്തിരുന്നു. രാഹുല്‍ തന്റെ ഭാര്യയെ വീണ്ടും പീഡിപ്പിച്ചതില്‍ മനംനൊന്താണ് ഭര്‍ത്താവ് ജീവനൊടുക്കിയത്. മാനഹാനി കാരണമാണ് ജീവനൊടുക്കുന്നതെന്ന ഇയാളുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments