ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മറവില്‍ പണം തട്ടിപ്പ് നടത്തുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് എസ്ടിഎഫിന്റെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. നോയ്ഡ സെക്ടര്‍ 64-ബി ബ്ലോക്കിലെ കെട്ടിടത്തിലും സെക്ടര്‍-11 ലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ വ്യാജ കോള്‍ സെന്ററിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പണം തിരിമറിയുമായ് ബന്ധപ്പെട്ട തെളിവുകളടങ്ങിയ ഫയല്‍ പൊലീസ് കണ്ടെത്തിയതായാണ് വിവരം. സംഭവത്തില്‍ 43 പേരുടെ ആറസ്റ്റ് രേഖപ്പെടുത്തി. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന 9 പേരെ ചോദ്യം ചെയ്തു വരുകയാണ്. റെയ്ഡ് നടക്കുന്നതിനിടെ ജീവനക്കാരായ പെണ്‍കുട്ടികള്‍ ഓഫീസിലെ മേശയ്ക്ക് താഴെ ഒളിച്ചിരുന്നു. മറ്റുള്ളവര്‍ പുസ്തകം കൊണ്ട് മുഖം മറച്ചു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിൽ പൊലീസ് റെയ്ഡ്
RELATED ARTICLES