കുഞ്ഞുങ്ങളുടെ മരണത്തോളം ഭീകരമായത് മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അതും ലോകമെന്തെന്ന് പോലും അറിയാത്ത പ്രായത്തില്‍ മരണത്തിന് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. ഗോരഖ്പൂരിലെ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. ഇപ്പോഴിതാ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും വരുന്ന വാര്‍ത്ത കണ്ണീരണിയിക്കുന്നതാണ്. വെറും അമ്പത് രൂപയുടെ കുറവാണ് ഒരു കുഞ്ഞിന്റെ ജീവനെടുത്തത്. സിടി സ്‌കാന്‍ ചെയ്യുന്നതിന് അമ്പത് രൂപയുടെ കുറവ് വന്നതിനാല്‍ ആശുപത്രി അധികൃതര്‍ സ്‌കാനിങ് നിഷേധിച്ചതിനാലാണ് കുഞ്ഞ് മരിച്ചത്. റാഞ്ചി സ്വദേശിയായ സന്തോഷ് കുമാറിന്റെ മകന്‍ ഒരു വയസ്സുള്ള ശ്യാം കുമാറാണ് മരിച്ചത്. അസുഖബാധിതനായി റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ രോഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍ സിടി സ്‌കാന്‍ നിര്‍ദേശിച്ചിരുന്നു. 1350 രൂപയാണ് ചിലവ്. എന്നാല്‍ സന്തോഷ് കുമാറിന്റെ പക്കല്‍ 1300 രൂപ മാത്രമേ ഉണ്ടായിരുന്നു. ബാക്കി 50 രൂപ പിന്നീട് അടയ്ക്കാം എന്ന് പറഞ്ഞുവെങ്കിലും സ്‌കാനിങ് നടത്താന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. സന്തോഷ് കുമാറിന്റെ സുഹൃത്ത് ബാക്കി പണവുമായി എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പണംമില്ലാത്തതിനാൽ സിടി സ്‌കാന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മരിച്ചു
RELATED ARTICLES