Friday, May 3, 2024
HomeCrimeപൂനെയിൽ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ സ്വന്തം കാറുകൊണ്ട് വീണ്ടും വീണ്ടും യുവതി ഇടിച്ച്‌ തകര്‍ത്തു

പൂനെയിൽ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ സ്വന്തം കാറുകൊണ്ട് വീണ്ടും വീണ്ടും യുവതി ഇടിച്ച്‌ തകര്‍ത്തു

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ സ്വന്തം കാറുകൊണ്ട് മനപ്പൂർവമായി യുവതി ഇടിച്ച്‌ തകര്‍ത്തു. പൂനയിലെ രാംനഗറില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ യുവതി വീണ്ടും വീണ്ടും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജാന്‍സിയായ എഎന്‍‌ഐ പുറത്തുവിട്ടു.

മനപ്പൂര്‍വമായി തന്നെ യുവതി കാറുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. റിവേഴ്സ് എടുത്ത ശേഷം കാറുകളില്‍ ആവര്‍ത്തിച്ച്‌ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ യുവതി സ്വന്തം
കാറ് ഉപയോച്ച്‌ ഇടിച്ചുതകര്‍ക്കുകയായിരുന്നു എന്ന് പൊലീസും വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments