സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന പുതുക്കിയ മോട്ടോര്‍ വാഹന നിയമം പൊല്ലാപ്പാകുന്നു. നിയമ ലംഘകര്‍ക്ക് തങ്ങളുടെ വാഹനം വിറ്റാല്‍ പോലും അടയ്ക്കാനാവാത്ത അത്രയും ഭീമമായ തുകയാണ് പിഴയടക്കേണ്ടി വരുന്നത്. ഇത്തരം വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
നോയിഡയില്‍ ഹെല്‍മെറ്റ് ധരിച്ചില്ല എന്ന് കാണിച്ച് ബസിന് മോട്ടോര്‍ വാഹന വകുപ്പ് 500 രൂപ പിഴ നില്‍കിയിരിക്കുന്നതായ വാര്‍ത്തയാണിപ്പോള്‍ വൈറലായിരിക്കുന്നത്. സെപ്റ്റംബര്‍ 11 ന് നിയമ ലംഘനം നടത്തിയെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് പിഴയെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. ഏകദേശം 50 ബസുകളുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്ബനിയുടെ ഒരു ബസിന്റെ പേരിലാണ് പിഴ വന്നിരിക്കുന്നത്.
എന്നാല്‍ സാങ്കേതികമായ തകരാര്‍ മൂലമായിരിക്കും ഇതു സംഭവിച്ചതെന്നാണ് വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രതികരിച്ചിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഇതിന് മുമ്ബ് നാലു തവണ ബസിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.