ആകാശപ്പറവകളുടെ കൂട്ടുകാരന്‍ ഫാ. ജോര്‍ജ് കുറ്റിക്കല്‍ (67) അന്തരിച്ചു

അഭയവും ആശ്രയവുമില്ലാതെ തെരുവില്‍ അലയുന്ന ആയിരങ്ങള്‍ക്ക് അഭയസ്ഥാനമായ ആകാശപ്പറവകളുടെ കൂട്ടുകാരന്‍ (ഫ്രണ്ട്സ് ഓഫ് ദ ബേര്‍‍ഡ്സ് ഓഫ് ദ എയര്‍ – എഫ്ബിഎ) ജീവകാരുണ്യ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹാംഗവുമായ ഫാ. ജോര്‍ജ് കുറ്റിക്കല്‍ (67) അന്തരിച്ചു. മലയാറ്റൂരിലെ എംസിബിഎസ് മാര്‍ വാലാഹ് ആശ്രമത്തിലായിരുന്നു അന്ത്യം. സംസ്കാരം കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിന്‍ഷല്‍ ഹൗസില്‍ നടക്കും. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.