Friday, April 26, 2024
HomeKeralaനടിയെ ആക്രമിച്ച കേസ് :രേഖകളും വീഡിയോ ദൃശ്യങ്ങളും ദിലീപിന് നൽകില്ല

നടിയെ ആക്രമിച്ച കേസ് :രേഖകളും വീഡിയോ ദൃശ്യങ്ങളും ദിലീപിന് നൽകില്ല

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിൽ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ പെൻഡ്രൈവിലെ ദൃശ്യങ്ങൾ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.രേഖകളും വീഡിയോ ദൃശ്യങ്ങളും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ ദിലീപിന് അവസരം നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments