പി. ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവു രാജ്മോഹന്‍ ഉണ്ണിത്താന്‍. പിണറായിക്കും കോടിയേരിക്കും പി. ജയരാജൻ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു നല്ലതെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ജയരാജനെ പുറത്താക്കിയാല്‍ മാത്രമേ സിപിഎമ്മിനു നല്ലതുണ്ടാവൂവെന്നും പൊന്നു കായ്ക്കുന്ന വൃക്ഷമായാലും തലയ്ക്കു മുകളില്‍ വളര്‍ന്നാല്‍ വെട്ടണമെന്നും അദ്ദേഹം പറഞ്ഞു. വിഷമാണ് ജയരാജന്‍. ജയരാജന്‍ കോടിയേരിക്കും പിണറായിക്കും മുകളില്‍ വളരുകയാണെന്ന് അവര്‍ മനസ്സിലാക്കണമെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി.
പി. ജയരാജൻ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു നല്ലതെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍
RELATED ARTICLES