Friday, April 26, 2024
HomeKeralaകോവിഡ് 19: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കും: ജില്ലാ കളക്ടര്‍

കോവിഡ് 19: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കും: ജില്ലാ കളക്ടര്‍

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് തെളിവുസഹിതം കണ്ടെത്തിയാല്‍ നാളെ മുതല്‍(മാര്‍ച്ച് 23) പോലീസ് കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നാളെ മുതല്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ കര്‍ശനമായി പരിശോധിക്കും. 12 തഹസില്‍ദാര്‍മാര്‍ അടങ്ങുന്ന ടീമുകള്‍, സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ടീം, ആര്‍ഡിഒ യുടെ ടീം, 20 പോലീസ് സ്‌റ്റേഷനുകളിലെ ടീം എന്നിവര്‍ നേരിട്ട് പരിശോധന നടത്തും. വീടുകളില്‍ കഴിയാതെ പുറത്തുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.മൈക്രോ ഫിനാന്‍സുകള്‍ വീടുകളിലെത്തി പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പിരിവ് നിര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എ.ടി.എം കൗണ്ടറുകളില്‍  സാനിറ്റൈസറുകള്‍ സ്ഥാപിക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നത്തെ(22) ജനതാ കര്‍ഫ്യുവില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം ജനങ്ങള്‍ കൃത്യമായി പാലിക്കണം. രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെയും ജനങ്ങള്‍ എല്ലാവരും വീട്ടില്‍തന്നെ കഴിയണം. സ്വകാര്യ വാഹനങ്ങളിലുള്ള യാത്രകളും ഒഴിവാക്കണം.അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ ഐസലേഷനു വേണ്ടി  കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 250 റൂമുകള്‍ ലഭ്യമാകും. കൂടുതല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ തിരുവല്ല ബിലിവേഴ്‌സ്  ആശുപത്രിയിലെ ബോയ്‌സ്, ഗേള്‍സ് ഹോസ്റ്റലിലെ 500 മുറികള്‍ നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments