Friday, October 11, 2024
HomeNationalനരേന്ദ്രമോദി സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുവാൻ തയ്യറെടുപ്പുകൾ തുടങ്ങി

നരേന്ദ്രമോദി സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുവാൻ തയ്യറെടുപ്പുകൾ തുടങ്ങി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയാറാക്കിയ പാഠപുസ്കങ്ങൾക്കെതിരെ വ്യാപകമായ വിവാദങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള വിവരങ്ങൾ രാജസ്ഥാൻ സർക്കാർ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഹരിയാന ആർ.എസ്.എസ് നേതാവായ ദിനനാഥ് ബത്രയുടെ ചിന്തകളും പുസ്തകങ്ങളിൽ ഇടം പിടിച്ചതും ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ നരേന്ദ്രമോദി സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുവാൻ തയ്യറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതിൽ ജി.എസ്.ടി, നോട്ട് പിൻവലിക്കൽ പോലുള്ള വിഷയങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. സി.ബി.എസ്.ഇ സ്കൂളുകളിലും കേന്ദ്ര വിദ്യാലയങ്ങളിലും എൻ.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായി എൻ.സി.ഇ.ആർ.ടി അറിയിച്ചു. ഇതിന് മുമ്പ് 2005ലാണ് അവസാനമായി പുസ്തകങ്ങൾ പരിഷ്കരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments