പതിയിരുന്നാക്രമണം; പോലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ടു മരണം, രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്

സാന്‍ മാര്‍ക്കസ്, ടെക്‌സസ്: പതിയിരുന്നാക്രമണം; പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് മരണം; രണ്ട്ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് സാന്‍മാര്‍ക്കസ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് കുടുംബ കലഹം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹണ്ടര്‍ റോഡിലുള്ള ട്വിന്‍ലേക്ക് വില്ലാസ് അപ്പാര്‍ട്‌മെന്റില്‍ ഓഫീസര്‍മാര്‍ എത്തിച്ചേര്‍ന്നത്. സ്ഥലത്തെത്തിയ ഓഫീസര്‍മാര്‍ക്കു നേരെ റൈഫിള്‍ ഉപയോഗിച്ചു പ്രതി നിറയൊഴിക്കുകയായിരുന്നു. വെസ്റ്റ് ധരിച്ചിരുന്ന മൂന്നു പേര്‍ക്കും വെടിയേറ്റു ഇതില്‍ ജസ്റ്റിന്‍ പറ്റ്‌നം (31) എന്ന ഓഫീസര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിയ്ക്കുകയും മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.

ടെക്‌സസ് സ്റ്റേറ്റ് സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ഓഫീസര്‍ ജസ്റ്റിന്‍ അഞ്ചര വര്‍ഷമായി സാന്‍മാര്‍ക്കസ് പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിച്ചിട്ട്. ആശുപത്രിയില്‍ കഴിയുന്ന ഓഫീസര്‍മാര്‍ ഫ്രാന്‍കോ സ്റ്റുവര്‍ട് , ജസ്റ്റിന്‍ മുള്ളര്‍ എന്നിവരാണ്.

വെടിവച്ചുവെന്ന് കരുതപ്പെടുന്ന പ്രതി പെരസ് ഡി ലാ ക്രൂസ് (46) സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു