Monday, October 7, 2024
HomeInternationalഅമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്

അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്

വാഷിങ്ടന്‍ ഡിസി : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള എല്ലാ ഇമ്മിഗ്രേഷനും താല്ക്കാലികമായി തടഞ്ഞുവയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ 20 തിങ്കളാഴ്ച സൂചന നല്‍കി.

അദൃശ്യനായ ശത്രു കോവിഡിന്റെ അക്രമണത്തിന്റെ വെളിച്ചത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ കര്‍ത്തവ്യമാണെന്നാണ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കുന്നതിനു കാരണമായി ട്രംപ് ചൂണ്ടികാണിക്കുന്നത്.

ഇമ്മിഗ്രേഷന്‍ സസ്‌പെന്റ് ചെയ്യുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. ഹോംലാന്റ് സെക്യൂരിറ്റിയും ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇമ്മിഗ്രേഷന്‍ നടപടികളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അഭയാര്‍ത്ഥി പ്രവേശനം താല്‍ക്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ വിസ ഓഫീസുകള്‍ പൂട്ടിയിട്ടിരിക്കുന്നു.

അത്യാവശ്യത്തിനൊഴികെയുള്ള യാത്രകളിലും കര്‍ശനനിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരായി ഇമ്മിഗ്രന്റ് അഡ്വക്കേറ്റസ് പ്രതികരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments