സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

gujarath

ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ വി​ദ്യാ​ർ​ഥി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​ലു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​യ​റ്റി​ൽ കു​ത്തേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​യ്ക്കും മു​റി​വേ​റ്റി​രു​ന്നു. കൊ​ല​യ്ക്കു ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ക​ത്തി​യും മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​ഡോ​ദ​ര​യി​ലെ ശ്രീ ​ഭാ​ര​തീ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലെ ത​ന്നെ 10 ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യും ഈ ​വി​ദ്യാ​ർ​ഥി​യും ത​മ്മി​ൽ വ്യാ​ഴാ​ഴ്ച വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. 10 ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സം​ഭ​വ​ത്തി​നു ശേ​ഷം കാ​ണാ​താ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഡ​ൽ​ഹി റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​മാ​ന രീ​തി​യി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗു​രു​ഗ്രാ​മി​ലെ റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ​ൻ ഠാ​ക്കൂ​റി​നെ സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ അ​തേ സ്കൂ​ളി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.