Tuesday, May 7, 2024
HomeKeralaകോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയ്ക്ക് എല്ലാം അറിയാം;പരാതിക്കാരി രംഗത്ത്

കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയ്ക്ക് എല്ലാം അറിയാം;പരാതിക്കാരി രംഗത്ത്

ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.താനും ബിനോയിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം. അവര്‍ പലതവണ താനുമായി സംസാരിച്ചിട്ടുണ്ട്. മുംബൈയില്‍ വന്ന് കോടിയേരിയുടെ ഭാര്യ തന്നെ കണ്ടിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം കോടിയേരിക്കും അറിയാമെന്നും മറിച്ചുള്ള കോടിയേരിയുടെ വാദം കള്ളമാണെന്നും യുവതി പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments