Friday, April 26, 2024
HomeCrimeപ്രവാസിയുടെ ഭാര്യയുമായി രഹസ്യബന്ധം തുടര്‍ന്ന് യുവാവിനെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

പ്രവാസിയുടെ ഭാര്യയുമായി രഹസ്യബന്ധം തുടര്‍ന്ന് യുവാവിനെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

പ്രവാസിയുടെ ഭാര്യയുമായി രഹസ്യബന്ധം തുടര്‍ന്ന് യുവാവിനെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ വെമുലവാഡയിലാണ് സംഭവം. നഗുല രവി എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് നഗുല രവിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവ് വിദേശത്തായ ഈ യുവതിയുമായി യുവാവിന് ബന്ധമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വെമുലവാഡയില്‍ ബാര്‍ബര്‍ ജോലി ചെയ്ത് വരികയായിരുന്ന അവിവാഹിതനായ നഗുല രവിയും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവരും രണ്ട് മതമായതിനാല്‍ ബന്ധുക്കള്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ദുബായില്‍ ജോലിയുള്ള യുവാവുമായി വിവാഹം നടത്തിയത്. എന്നാല്‍ വിവാഹ ശേഷവും യുവതി നഗുലയുമായുള്ള ബന്ധം തുടരുകയായിരുന്നു.

വിവാഹ ശേഷവും യുവതിയുമായി നഗുല ബന്ധം തുടരുന്നതായി മനസിലാക്കിയ യുവതിയുടെ സഹോദരനും ബന്ധുക്കളും ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ യുവതിയും നഗുലയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതറിഞ്ഞ യുവതിയുടെ സഹോദരനും മറ്റ് രണ്ട് ബന്ധുക്കളും കൂടി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നഗുലനെ അക്രമിക്കുകയായിരുന്നു. സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപം തന്റെ ബൈക്കിന് സമീപം നില്‍ക്കുകയായിരുന്ന നഗുലിനെ മൂന്നംഗ സംഘം അരിവാളിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ നഗുല മരിച്ചു. പ്രതികള്‍ ഉടന്‍ തന്നെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഹൈദരാബാദ് പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments