ദൂര്‍ദര്‍ശനിലെ മുന്‍ അവതാരക ദാരുണമായി മരിക്കുന്ന ദൃശ്യങ്ങൾ(video)

0
25


ദൂര്‍ദര്‍ശനിലെ മുന്‍ അവതാരകയുടെ തലയില്‍ തെങ്ങ് വീണ് ദാരുണാന്ത്യം. മുംബൈ ചെമ്പൂരിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. 58 കാരിയായ കാഞ്ചന്‍ രജത്‌നാഥിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു കാഞ്ചന്‍. അപ്രതീക്ഷിതമായി റോഡരികിലുള്ള തെങ്ങ് ഒടിഞ്ഞ് കാഞ്ചന്റെ തലയില്‍ വീഴുകയായിരുന്നു. ബോധംപോയ കാഞ്ചനെ സമീപവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന കാഞ്ചന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അപകട ഭീഷണിയുയര്‍ത്തി റോഡരികില്‍ നിന്നിരുന്ന തെങ്ങ് മുറിച്ച് മാറ്റാന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ തങ്ങള്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.