അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്

football

ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം. അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മിനര്‍വ പഞ്ചാബിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മീഡ്ഫീല്‍ഡര്‍ കമലദേവി യുംനമാണ് മികച്ച വനിതാ ഫുട്‌ബോളര്‍. ഗോള്‍കീപ്പര്‍ എലാങ്ബാം പന്തോയ് ചാനുവിനാണ് എമര്‍ജിങ് വനിതാ താരത്തിനുള്ള പുരസ്‌കാരം. ഇന്ത്യന്‍ ഫുട്‌ബോളിനുള്ള സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹീറോ മോട്ടോകോര്‍പ്പിനാണ്. മറ്റ് അവാര്‍ഡുകള്‍: മികച്ച റഫറി: സി. ആര്‍. ശ്രീകൃഷ്ണ, അസിസ്റ്റന്റ് റഫറി: സുമന്ത ദത്ത. സെക്രട്ടറി കുശാല്‍ദാസ്, വൈസ് പ്രസിഡന്റ് സുബ്രത ദത്ത, ലാര്‍സിങ് മിങ്, കെ.എം.ഐ മേത്തര്‍, മാനവേന്ദ്ര സിങ്, ട്രഷറര്‍ എസ്.എ. താക്കൂര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.