അ​ജ്ഞാ​ത​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 11 ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

gun shoot

അ​ജ്ഞാ​ത​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 11 ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ര്‍​ഗി​ലാണ് സംഭവം. ഗൗ​ടെം​ഗ് ടാ​ക്സി അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എട്ടിനായിരുന്നു സംഭവം. ഡ്രൈ​വ​ര്‍​മാ​ര്‍ സു​ഹൃ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ അ​ജ്ഞാ​ത​ന്‍ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു ഗ​താ​ഗ​ത​ത്തി​നാ​യി കൂടുതലും മി​നി ബ​സു​ക​ളും ടാ​ക്സി​ക​ളു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലു​ള്ള​ത്. അ​തി​നാ​ല്‍ ത​ന്നെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ക​ല​ഹ​ങ്ങ​ള്‍ പ​തി​വാ​ണ്. ഇ​താ​യി​രി​ക്കാം ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ