വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം

thief

 വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം. എ​ട്ട് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്ബ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ധ​ന്യ മോ​ളു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ഒ​രാ​ഴ്ച മു​മ്ബാ​യിരുന്നു സംഭവം. വീ​ട്ടി​ലെ വേ​ല​ക്കാ​രി​യാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന സം​ശ​യ​ത്താ​ല്‍ തി​രി​ച്ചു ത​രാ​ന്‍ സാ​വ​കാ​ശം കൊ​ടു​ത്ത് പ​രാ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തു​വ​രെ തി​രി​ച്ചു കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു