Saturday, April 27, 2024
HomeNationalകര്‍ണാടക ; വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു

കര്‍ണാടക ; വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു

കര്‍ണാടക നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു. 99 പേരാണ് സര്‍ക്കാരിനെ തുണച്ചത്. 105 പേര്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്തു. ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാല്‍ മുഖ്യമന്ത്രി രാജിവച്ചേക്കും. 204 എം എല്‍ എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്‌

കര്‍ണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളില്‍ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്നും എച്ച്‌.ഡി.കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് ഈ അവസ്ഥയില്‍ മുന്നോട്ടു പോകാനാകില്ല. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ താല്‍പര്യമില്ലെന്നും കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിച്ചിരുന്നു 

അതേസമയം, ബെംഗളൂരുവില്‍ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.രാജിവച്ച സ്വതന്ത്ര എം.എല്‍എമാര്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റിന് പുറത്ത് ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ബെംഗളൂരില്‍ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചുത്‌. പതിനാല് മാസമാണ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്‌

RELATED ARTICLES
- Advertisment -

Most Popular

Recent Comments