Thursday, May 2, 2024
HomeKeralaശബരിമലയിൽ യു​വ​തി പ്ര​വേ​ശി​ച്ചെ​ന്ന സം​ശ​യം; ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​രെ തി​രി​കെ ഇ​റ​ക്കാ​തെ പ്ര​തി​ഷേ​ധം

ശബരിമലയിൽ യു​വ​തി പ്ര​വേ​ശി​ച്ചെ​ന്ന സം​ശ​യം; ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​രെ തി​രി​കെ ഇ​റ​ക്കാ​തെ പ്ര​തി​ഷേ​ധം

ശബരിമലയിൽ അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത് യു​വ​തി പ്ര​വേ​ശി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം. ശ്രീ​കോ​വി​ലി​നു ചു​റ്റും പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​ക​ള്‍ കോ​ര്‍​ത്തു​പി​ടി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ന​ട​പ്പ​ന്ത​ലി​ലും പി​ന്നി​ട്ട് പ​തി​നെ​ട്ടാം പ​ടി​ക​യ​റി യു​വ​തി ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​താ​യാ​ണ് സം​ശ​യം. ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​രെ തി​രി​കെ ഇ​റ​ക്കാ​തെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ​ല​യം തീ​ര്‍​ത്തി​രി​ക്കു​ന്ന​ത്. രാ​ത്രി 10.30 ഓ​ടെ പ​ടി​പൂ​ജ അ​വ​സാ​നി​ച്ച ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ഈ ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മെ സ​ന്നി​ധാ​ന​ത്തെ​ത്തി​യ​വ​രെ തി​രി​കെ വി​ടു​ക​യു​ള്ളു.

അതേസമയം  ശബരിമലയില്‍ നടത്തിയ പ്രതിഷേധത്തില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തകര്‍ത്ത അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ കത്ത് ഡിജിപിക്ക് കൈമാറി. ബസുകള്‍ തകര്‍ന്നതും ട്രിപ്പുകള്‍ മുടങ്ങിയതും ഉള്‍പ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോര്‍പറേഷനുണ്ടായതെന്നും നാശനഷ്ടത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കോടതികളില്‍ പരാതി സമര്‍പ്പിക്കാനുള്ള നിര്‍ദേശം കൂടി നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലുണ്ടായ പ്രതിഷേധത്തില്‍ തകര്‍ന്നത് 49 കെഎസ്‌ആര്‍ടിസി ബസുകളാണ്. ബസുകളുടെ ചില്ലുകളും ലൈറ്റും ഡിസ്പ്ലേ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തിരുന്നു. പമ്ബയില്‍ ഉണ്ടായ പ്രതിഷേധത്തില്‍ മാത്രം 23 ബസുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. പമ്ബയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം മാത്രം 63,0500 രൂപയുടേത്. മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തില്‍ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസുകള്‍ക്ക് തകരാര്‍ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപ. കെഎസ്‌ആര്‍ടിസിയുടെ വരുമാനനഷ്ടം 46,00,000. ആകെ നഷ്ടം 53,19,500 രൂപ.

പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുവകകള്‍ തകര്‍ക്കപ്പെട്ടാല്‍ ആ നഷ്ടം ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ഈടാക്കണമെന്ന് 2003ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ഈടാക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments