Saturday, December 14, 2024
HomeNationalന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ഫെ​ബ്രു​വ​രി ഒ​ന്നി​ന് പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കുമെന്ന് റിപ്പോർട്ട്

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ഫെ​ബ്രു​വ​രി ഒ​ന്നി​ന് പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കുമെന്ന് റിപ്പോർട്ട്

ഭ​ര​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ഫെ​ബ്രു​വ​രി ഒ​ന്നി​ന് പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചേ​ക്കും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ര്‍​ഷം ത​ന്നെ ന​ട​ക്കാ​നി​രി​ക്കേ ഭ​ര​ണ തു​ട​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​ര്‍​ണ പൊ​തു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ക​ത്തു​ക​ള​യ​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ മു​പ്പ​തി​ന​കം ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ന്‍ നീ​ക്ക​മു​ണ്ടെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2019 മേ​യി​ല്‍ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ സാ​ധാ​ര​ണ ഗ​തി​യി​ല്‍ വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടി​നാ​ണ് സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​രീ​തി മ​റി​ക​ട​ന്നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ ബ​ജ​റ്റ് വ​ത​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ബ​ജ​റ്റ് വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ക​ത്ത​യ​ച്ച​ത് പി​ന്നാ​ലെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 18ന് ​ഇ​ക്കാ​ര്യം ഓ​ര്‍​മ​പ്പെ​ടു​ത്തി വീ​ണ്ടും ക​ത്ത​യ​ച്ചെ​ന്നാ​ണു വി​വ​രം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments