ശബരിമലയിലെ നിരോധനാജ്ഞ നാലു ദിവസത്തേക്കു കൂടി കലക്ടര്‍ നീട്ടി. തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ , നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പത്തനംതിട്ട കലക്ടര്‍ 144 പ്രഖ്യാപിച്ചു. ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണു കലക്ടര്‍ നാലു ദിവസത്തേക്ക് നിരോധനാജ്ഞ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്. നേരത്തേ പൊലീസിന്റെ ആവശ്യപ്രകാരം 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ , നിലയ്ക്കല്‍, ഇലവുങ്കല്‍, എരുമേലി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസത്തേക്കു മാത്രമാണ് കളക്ടര്‍ നിരോധനാജ്ഞ നീട്ടി നല്‍കിയത്. അതേസമയം ശരണം വിളിക്കുന്നതിനോ സംഘമായി ഭക്തരെത്തുന്നതിനോ തടസമില്ല.
ശബരിമലയിലെ നിരോധനാജ്ഞ നാലു ദിവസത്തേക്കു കൂടി; ശരണം വിളിക്കുന്നതിന് തടസ്സമില്ല
RELATED ARTICLES