മന്ദമരുതി ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികൾ

മന്ദമരുതി ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികൾ

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കമായി. ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച ജനുവരി 22 മുതൽ ഫെബ്രുവരി 5 വരെയാണ് പരിപാടികൾ. ഞായറാഴ്‌ച രാവിലെ എട്ടു മണിക്ക് ക്നാനായ സഭ റാന്നി മേഘലാധിപൻ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലിത്ത വിശുദ്ധ കുർബാന അർപ്പിച്ചു . തുടർന്ന് പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കവാട കൂദാശ , കൊടിമര പ്രതിഷ്ഠ , പെരുന്നാൾ കൊടിയേറ്റ് എന്നിവ മെത്രാപ്പോലിത്ത നിർവഹിച്ചു. ഫാദർ എം സി സഖറിയാ അധ്യക്ഷത വഹിച്ചു . ജനുവരി 30 മുതൽ ധ്യാന യോഗങ്ങൾ , വിദ്യാർത്ഥി-യുവജന സമ്മേളനങ്ങൾ , ദാമ്പതി സമ്മേളനം , വനിതാ സമ്മേളനം , കാൾച്ചറൽ പ്രോഗ്രാം, ഭക്തി നിർഭരമായ റാസാ , വിശുദ്ധ മൂന്നിന്മേൽ കുർബാന , പൊതു സമ്മേളനം എന്നിവ നടക്കും.