ജഡ്ജി നിയമനക്കാര്യത്തിലെ കൊളീജിയം തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി മുന്‍ ജഡ്ജിയും കൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥന്‍ ബി. ലോകൂര്‍. പുതിയ ജഡ്ജിമാരുടെ പേരുകളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസുമാരായ നന്ദ്രജോഗ്, രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള ഡിസംബര്‍ 12ലെ കൊളിജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതില്‍ അതൃപ്തിയുണ്ടന്നും ലോകുര്‍ പറഞ്ഞു. കൊളീജിയം തീരുമാനം വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യലാണ് രീതി. അത് നടക്കാത്തതില്‍ അതൃപ്തിയുണ്ട്. സുപ്രീംകോടതി അടക്കം എല്ലാ സ്ഥാപനങ്ങളും സൂക്ഷ്മ പരിശോധനയില്‍ വരണമെന്നാണ് നിലപാട്. ജഡ്ജി ആയിരിക്കുമ്ബോഴും ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ലോകൂര്‍ പറഞ്ഞു. അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ് ലറ്റ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ലോകൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊളീജിയം തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി മുന്‍ ജഡ്ജി
RELATED ARTICLES