പാകിസ്ഥാനി കാമുകിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു; യുവാവ് പിടിയിൽ

പാകിസ്ഥാനി കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വന്ന യുവാവ് ബെംഗളുരുവിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവാണ് പിടിയിലായത്. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് കാമുകിയെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് രേഖകളില്ലാതെ കൊണ്ടുവരികയായിരുന്നു.