Wednesday, December 11, 2024
HomeInternationalകാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറാൻ വിവിധ പ്രോഗ്രാമുകൾ…..

കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറാൻ വിവിധ പ്രോഗ്രാമുകൾ…..

അവസരങ്ങളുടെ നാടാണ് കാനഡ. കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറി പാർക്കാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ എന്നും കാനഡ ഉണ്ട്. സാമൂഹിക സുരക്ഷ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ക്ഷേമപദ്ധതികൾ എന്നിവയെല്ലാം കാനഡയിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

കാനഡയിൽ എത്താം മൂന്ന് വഴികളിലൂടെ

തൊഴിലിനും പെർമനന്റ് റെസിഡൻസിക്കുമായി(പിആർ) കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പ്രധാനമായും മൂന്ന് വഴികളാണ് ഉള്ളത്. ഉന്നതപഠനത്തിനായി കാനഡയിൽ പോകുക, പഠനശേഷം അവിടെ ജോലി സമ്പാദിച്ച് പെർമനന്റ് റെസിഡൻസി കരസ്ഥമാക്കുക എന്നതാണ് ഒന്നാമത്തെ മാർഗം. പഠനത്തിനൊപ്പം ജോലി ചെയ്യാനും സാധിക്കും. ഒരു വർഷം പഠിക്കുന്നവർക്ക് അടുത്ത ഒരു വർഷത്തേക്കും രണ്ട് വർഷ കോഴ്സ് പഠിക്കുന്നവർക്ക് മൂന്ന് വർഷത്തേക്കും പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും ലഭിക്കുന്നു. ഇക്കാലയളവിൽ നേടുന്ന കനേഡിയൻ തൊഴിൽ പരിചയം പെർമനന്റ് റെസിഡൻസിയിലേക്കുള്ള വാതിൽ തുറക്കും.

  1. എക്സ്പ്രസ് എൻട്രി…… ഫെഡറൽ സ്‌കിൽഡ് വർക്കർ എന്ന വിഭാഗത്തിൽ എക്സ്പ്രസ് എൻട്രി വഴി നേരിട്ട് പെർമനെന്റ് റെസിഡൻസിക്ക് അപേക്ഷിക്കുക എന്നതാണ് രണ്ടാമത്തെ മാർഗം. ഇന്ത്യയിൽ നിന്നും പിഎച്ച്ഡി, ബിരുദാനന്തര ബിരുദം, ബിഡിഎസ്, ഫാം ഡി, എൻജിനീയറിംഗ് മുതലായ വിദ്യാഭ്യാസ യോഗ്യതകളിൽ ഒന്നോ, രണ്ട് മുതൽ ആറ് വർഷം വരെ തൊഴിൽ പരിചയമോ ഇതിന് ആവശ്യമാണ്. ഇതിനു പുറമേ ഐഇഎൽടിസിൽ റൈറ്റിംഗ് – 7, റീഡിംഗ് – 7, സ്പീക്കിംഗ് – 7, ലിസണിംഗ് – 8 എന്നിവ ആവശ്യമാണ്. (Canedian Language Benchmark CLB – 9).

കോവിഡ് മൂലം കെട്ടിക്കിടന്ന എകസ്പ്രസ് എൻട്രി അപേക്ഷകൾ തീർപ്പാക്കുന്നതിനായി കുറച്ചു കാലം ഈ പ്രോഗ്രാം വഴിയുള്ള നറുക്കെടുപ്പുകൾ നിർത്തിവച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇത് പുനരാരംഭിച്ചിട്ടുണ്ട്. അതിനാൽ സ്‌കിൽഡ് വർക്കേഴ്‌സിന്റം മുൻഗണനാ ക്രമം നിശ്ചയിക്കുന്ന കോംപ്രിഹൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) സ്‌കോർ നാല് മാസത്തിനുള്ളിൽ 2017 -19ലെ നിലയിലേക്ക് എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ 500ൽ നിന്ന് 499ന് താഴേക്ക് സ്‌കോർ എത്തിയത് ഇന്ത്യയിൽ നിന്ന് ഇമിഗ്രേഷൻ അപ്ലൈ ചെയ്ത് കാത്തിരിക്കുന്നവർക്ക് ശുഭസൂചനയാണ്.

  1. പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം (പിഎൻപി) കുറഞ്ഞ സിആർഎസ് സ്‌കോർ ഉള്ളവർക്കും കാനഡയിലേക്ക് കുടിയേറ്റം സാധ്യമാക്കുന്ന മാർഗമായ കാനഡ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം(പിഎൻപി) ആണ് മൂന്നാമത്തേത്. ഇന്ത്യയിലെ സംസ്ഥാനങ്ങൾ പോലെ കാനഡയിൽ ഉള്ളത് പ്രവിശ്യകളാണ്. ഈ പ്രവിശ്യകളിലേക്ക് ആവശ്യമായ പ്രൊഫഷണലുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്നതിനുള്ള സംവിധാനമാണ് പിഎൻപി. ഐടി, എൻജിനീയറിംഗ്, മേഖലകളിൽ മാനേജ്‌മെന്റ്, നഴ്‌സസ് തലത്തിൽ തൊഴിൽ പരിചയമുള്ളവർക്കാണ് കൂടുതലും ഈ മാർഗത്തിലൂടെ പിആർ ലഭിക്കാറുള്ളത്.
  2. ബ്രിട്ടീഷ് കൊളംബിയ ടെക് പ്രോഗ്രാം(ബിസിടിപി-പിഎൻപി) കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥയുള്ള പ്രവിശ്യകളിൽ ഒന്നാണ് ബ്രിട്ടീഷ് കൊളംബിയ. കാനഡയിലെ ഏറ്റവും വേഗമേറിയ പിഎൻപി പ്രോഗ്രാമും ഇവിടുത്തേതാണ്. ഏതാണ്ട് എല്ലാ ആഴ്ചകളിലും പുതിയ നോമിനേഷൻ ഉണ്ടാകുകയും നാമനിർദേശം ചെയ്യപ്പെടുന്നവർ വളരെ വേഗത്തിൽ ബ്രിട്ടീഷ് കൊളംബിയയിൽ എത്തുകയും ചെയ്യുന്നു എന്നതാണ് ബിസിടിപിയുടെ പ്രത്യേകത. പിഎൻപി വഴി വരുന്ന വിദഗ്ധരായ കുടിയേറ്റക്കാർക്ക് ഐഇഎൽടിഎസ് സ്‌കോർ, ഫണ്ട് ലഭ്യമാണെന്നതിന്റെ രേഖ എന്നിവ ആവശ്യമില്ല. എന്നാൽ നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷനിലെ(എൻഒസി) തിരഞ്ഞെടുത്ത ജോലികൾക്ക് മാത്രമാണ് ബിസിപിടി-പിഎൻപി ശുപാർശ ലഭിക്കുകയുള്ളൂ.
    കുടിയേറ്റ ആവശ്യങ്ങൾക്കായി ജോലികളെ തരം തിരിക്കാൻ കാനഡയിൽ ഉപയോഗിക്കുന്ന സംവിധാനമാണ് എൻഒസി. ഇതനുസരിച്ച് ജോലികളെ സ്‌കിൽ ടൈപ്പ് 0, സ്‌കിൽ ടൈപ്പ് എ, സ്‌കിൽ ടൈപ്പ് ബി, സ്‌കിൽ ടൈപ്പ് സി, സ്‌കിൽ ടൈപ്പ് ഡി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. റെസ്റ്ററന്റ് മാനേജർമാർ, മൈൻ മാനേജർമാർ തുടങ്ങിയ മാനേജ്മെന്റ് ജോലികളാണ് സ്‌കിൽ ടൈപ്പ് 0യിൽ ഉൾപ്പെടുന്നത്. ഒരു സർവകലാശാല ബിരുദം ആവശ്യമുള്ള ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, ആർക്കിടെക്റ്റുകൾ തുടങ്ങിയവർ സ്‌കിൽ ടൈപ്പ് എയിൽ ഉൾപ്പെടുന്നു. കോളജ് ഡിപ്ലോമയോ അപ്രന്റീസ് ട്രെയ്നിങ്ങോ ആവശ്യമുള്ള തരം ടെക്നിക്കൽ ജോലികളും സ്‌കിൽഡ് ട്രേഡുകളും സ്‌കിൽ ടൈപ്പ് ബിയിൽ ഉൾപ്പെടുന്നു. ഷെഫ്, പ്ലംബർ, ഇലക്ട്രീഷൻ പോലുള്ള ജോലികൾ ഈ വിഭാഗത്തിൽപ്പെടുന്നു. ഹൈസ്‌കൂൾ യോഗ്യതയും തൊഴിൽ പരിശീലനവും മാത്രം ആവശ്യമുള്ള തരം ജോലികൾ സ്‌കിൽ ടൈപ്പ് സിയിൽ വരുന്നു. ഇറച്ചിവെട്ടുകാർ, ട്രക്ക് ഡ്രൈവർമാർ, ഭക്ഷണപാനീയങ്ങൾ വിളമ്പുന്നവർ തുടങ്ങിയ ജോലികൾ ഇതിൽപ്പെടുന്നു. പഴം പറിക്കുന്നവർ, ക്ലീനിങ് സ്റ്റാഫ്, ഓയിൽ ഫീൽഡ് ജോലിക്കാർ എന്നിങ്ങനെ ഓൺ ദ ജോബ് പരിശീലനം തേടാവുന്ന തരം ജോലികൾ സ്‌കിൽ ലെവൽ ഡിയിൽ ഉൾപ്പെടുന്നു.
  3. ആൽബർട്ട ഇമ്മിഗ്രന്റ് നോമിനി പ്രോഗ്രാം (എഐഎൻപി) കാനഡയിൽ പുതുതായി എത്തുന്ന കുടിയേറ്റക്കാർക്ക് ഏറ്റവും അനുയോജ്യമായ പ്രവിശ്യകളിൽ ഒന്നാണ് ആൽബർട്ട. നിരവധി പ്രൊഫഷണലുകൾ എഐഎൻപി വഴി ആൽബർട്ടയിൽ എത്തുന്നുണ്ട്. കാനഡയിൽ നിന്ന് ഒരു ജോബ് ഓഫർ ലഭിക്കും. എക്സ്പ്രസ് എൻട്രിയിൽ പ്രൊഫൈൽ ഉള്ളവരായ അപേക്ഷകർ എഐഎൻപി വഴി ശുപാർശ ചെയ്യപ്പെടാം. ഇതിനുള്ള അടിസ്ഥാന സിആർഎസ് സ്‌കോർ 300 ആണ്. മാത്രമല്ല ഐഇഎൽടിഎസ് സിഎൽബി സ്‌കോർ ഏഴും ഈ പ്രോഗ്രാമിന് ആവശ്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ എൻഒസി ആൽബർട്ട പിഎൻപിയുടെ എക്സ്‌ക്ലൂസീവ് പട്ടികയിൽ ഉണ്ടായിരിക്കരുത് എന്നതാണ്. ഈ പട്ടികയിൽപ്പെടുന്ന തൊഴിലുകളിലേക്ക് ആൽബർട്ടയിൽ ആളുകളെ ആവശ്യമുണ്ടാകില്ല എന്നതാണ് കാരണം.
  4. ഒന്റാരിയോ ഹ്യൂമൻ ക്യാപിറ്റൽ പ്രിയോറിറ്റീസ് സ്ട്രീം (ഒഎച്ച്സിപിഎസ്-പിഎൻപി) ഐടി മേഖലയിൽപ്പെട്ട ആറ് എൻഒഎസി വിഭാഗങ്ങൾക്ക് മാത്രമേ ഈ പ്രോഗ്രാം വഴി ശുപാർശ ലഭിക്കുകയുള്ളു. ഇതിനുള്ള യോഗ്യത എക്സ്പ്രസ് എൻട്രി പ്രൊഫൈലും ഏഴോ അതിനു മുകളിലോ ഉള്ള ഐഇഎൽസിടിഎസ് സിഎൽബി സ്‌കോറുമാണ്. തിരഞ്ഞെടുക്കപ്പെട്ട ആറ് എൻഒസി തൊഴിൽ വിഭാഗങ്ങളിലുള്ളവർക്ക് ഒഎച്ച്സിപിഎസ്-പിഎൻപി വഴി കാനഡയിലേക്കുള്ള തങ്ങളുടെ കുടിയേറ്റം സാധ്യമാക്കാവുന്നതാണ്.
  5. സസ്‌കാചുവാൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (എസ്ഐഎൻപി) പടിഞ്ഞാറൻ കാനഡയിൽ സ്ഥിതി ചെയ്യുന്ന സസ്‌കാചുവാൻ പ്രവിശ്യ രാജ്യത്തെ കാർഷിക ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. കാനഡയിലെ പ്രവിശ്യ നോമിനേഷൻ പ്രോഗ്രാമുകളിൽ ഏറ്റവും കുറഞ്ഞ സിആർഎസ് സ്‌കോർ ആവശ്യമുള്ളതാണ് എസ്ഐഎൻപി. കൂടാതെ എക്സ്പ്രസ് എൻട്രി പ്രൊഫൈലും ഇതിന് ആവശ്യമില്ല. നേരിട്ട് അപേക്ഷിക്കുന്നതിനായി എസ്ഐഎൻപി യോഗ്യത സ്‌കോർ 100ൽ 60 ആവശ്യമാണ്.
  6. സസ്‌കാചുവാൻ എക്സ്പ്രസ് എൻട്രി സ്ട്രീം ഈ പിഎൻപി വഴിയുള്ള നോമിനേഷന് എക്സ്പ്രസ് എൻട്രി പ്രൊഫൈലും ഏഴോ അതിന് മുകളിലോ ഉള്ള ഐഇഎൽടിഎസ് സിഎൽബി സ്‌കോറോ വേണം. മാത്രമല്ല എൻഒസിയിൽ എ, ബി വിഭാഗങ്ങളിലെ തൊഴിലുകളിൽപ്പെട്ടവരുമായിരിക്കണം. ആൽബർട്ടയിലെ പോലെ സസ്‌കാചുവാനിലെയും എക്സ്‌ക്ലൂസീവ് പട്ടികയിൽ ഉൾപ്പെടാത്ത എൻഒസി തൊഴിൽ വിഭാഗങ്ങൾക്ക് മാത്രമേ ഇതിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
RELATED ARTICLES
- Advertisment -

Most Popular

Recent Comments