ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ്; ആരോഗ്യ കേന്ദ്രങ്ങളിൽ നീണ്ട നിര

ഹോട്ടലുകളിലും ഭക്ഷ്യഉല്‍പാദന വിതരണ കേന്ദ്രങ്ങളിലും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ, സര്‍ട്ടിഫിക്കറ്റ് നേടാനുള്ള തിരക്കിലാണ് ജീവനക്കാര്‍. ഫെബ്രുവരി ഒന്നുമുതലാണ് ഹെല്‍ത്ത് കാര്‍ഡ് പരിശോധന ആരോഗ്യവകുപ്പ് നിര്‍ബന്ധമാക്കിയത്. ചുരുങ്ങിയ ദിവസത്തിനള്ളില്‍ കാര്‍ഡ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആയിരക്കണക്കിന് ജീവനക്കാര്‍.