ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു; റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം

74–ാം റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിച്ച് രാജ്യം. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയപതാക ഉയര്‍ത്തി. പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയാണ് മുഖ്യാതിഥി
സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിയെന്ന് ഗവര്‍ണര്‍ പ്രശംസിച്ചു. വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരളം പദ്ധതി നടപ്പാക്കുന്നുവെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.