പുതിയ സൗരയൂഥം നാസ കണ്ടെത്തി

പുതിയ സൗരയൂഥം നാസ കണ്ടെത്തി

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം കണ്ടെത്തിയെന്ന് നാസ. ട്രാപ്പിസ്റ്റ് -1 എന്നാണ് പുതിയ നക്ഷത്രത്തിന് നൽകിയ പേര്. ഗ്രഹങ്ങളിൽ ജലാശം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് വിദഗ്ധർ അറിയിച്ചു.

ശാസ്ത്ര ലോകത്തിൽ പുതിയൊരു അദ്ധ്യായം കുറിച്ചാണ് ഭൂമിക്ക് സമാനമായി ഒരു നക്ഷത്രത്തെ വലംവെക്കുന്ന ഏഴു ഗ്രഹങ്ങൾ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ട്രാപ്പിസ്റ്റ് -1 എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞൻ നക്ഷത്രത്തെ കണ്ടെത്തിയതെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ അറിയിച്ചു.

ഏഴ് ഗ്രഹങ്ങളിലും പാറയുടെ സാന്നിദ്ധ്യം പ്രകടമാണെന്നും ജലാംശത്തിന്‍റെ സാദ്ധ്യത വളരെ കൂടുതലാണെന്നും ശാസത്രജ്ഞർ പറഞ്ഞു. ഭൂമിയിലേതിന് സമാനമായി ജീവിക്കാൻ അനുകൂല സാഹചര്യങ്ങൾ ഗ്രഹങ്ങളിൽ ഉണ്ട്. സൂര്യന്‍റെ പത്തിലൊന്ന് വലിപ്പവും പകുതിയോളം താപനിലയുമാണ് ട്രാപ്പിസ്റ്റ് 1ന് എന്നാണ് നിഗമനം. നാസയുടെ സ്പിറ്റ്സര്‍ ദൂരദര്‍ശിനിയാണു ജീവന്‍റെ വിദൂര സാധ്യതകളെ കണ്ണിനുമുന്നിലെത്തിച്ചത്. ഭൂമിയില്‍നിന്നും നാല്‍പതു പ്രകാശവര്‍ഷത്തിനപ്പുറമാണു സൗരയൂഥത്തിനു സമാനമായ രീതിയില്‍ ഒരു നക്ഷത്രത്തെ കണ്ടെത്തിയത്. ട്രാപിസ്റ്റ് വണ്‍ എന്നു പേരിട്ടിരിക്കുന്ന നക്ഷത്രത്തിനു ചുറ്റും ഏഴു ഗ്രഹങ്ങളാണ് ഭ്രമണം ചെയ്യുന്നത്. വലിപ്പത്തിലുള്ള കുറവും തണുപ്പുമാണു സൂര്യനെ അപേക്ഷിച്ച് ഈ ചെറിയ നക്ഷത്രത്തിന്‍റെ പ്രത്യേകത. കറങ്ങുന്ന മൂന്നു ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവനു സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണു വിലയിരുത്തിയിരിക്കുന്നത്. ട്രാപിസ്റ്റ് സക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കണക്ക്. 10 ട്രില്ല്യണ്‍ വര്‍ഷമാണ് ആയുസ്സ്. അതായത് സൂര്യന്‍ അങ്ങ് അവസാനിച്ചാലും ട്രാപിസ്റ്റ് കോടാനുകോടി വര്‍ഷം നിലനില്‍ക്കും.

സൗരയൂഥത്തിന് പുറത്തുള്ള ചില സുപ്രധാന വിവരങ്ങൾ ശാസ്ത്രജ്ഞൻമാർ ഇന്നലെ അർദ്ധരാത്രിയോടെ വെളിപ്പെടുത്തുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു.