Thursday, March 28, 2024
HomeKeralaകേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നതു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആണ് സമ്മേളനം ആരംഭിക്കുന്നത്.
മാര്‍ച്ച്‌ മൂന്നിനാണ്‌ ബജറ്റ്‌. മാര്‍ച്ച്‌ 16 വരെ 15 ദിവസമാണ്‌ സഭ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്‌.ക്രമസമാധാനം, രൂക്ഷമായ വരള്‍ച്ച, റേഷൻ പ്രതിസന്ധി, നടിയെ ആക്രമിച്ച സംഭവം, ലോ അക്കാദമി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം. രാവിലെ 9നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
മാര്‍ച്ച് മൂന്നിന് രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കും. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും ഈ സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ഥനയുടെ അന്തിമ പ്രസ്താവനയും സഭയില്‍ അവതരിപ്പിക്കും. ആറ്, ഏഴ്, എട്ട് തീയതികളില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. ഒമ്പതിന് ഉപധനാഭ്യര്‍ഥനയില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 14ന് വോട്ട് ഓണ്‍ അക്കൗണ്ടില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 15നാണ് ധനവിനിയോഗ ബില്‍ പരിഗണിക്കുക. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. മാര്‍ച്ചില്‍തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാനായിരുന്നു ലക്ഷ്യമെങ്കിലും നോട്ട് പ്രതിസന്ധി മൂലം തീരുമാനം മാറ്റുകയായിരുന്നു.

സര്‍ക്കാർ അനേക വിഷയങ്ങളില്‍ മറുപടി പറയേണ്ടി വരും. റേഷന്‍ പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും തന്നെ പ്രധാനം. രാഷ്ട്രീയ കൊലപാതകങ്ങളും ചൂടേറിയ ചര്‍ച്ചയാവും എന്നതിൽ സംശയമില്ല. ആവര്‍ത്തിക്കുന്ന കൊലപാതകങ്ങളും നടിയെ തട്ടിക്കൊണ്ടുപോയതടക്കം ക്രമസമാധാന പ്രശ്‌നങ്ങളും പ്രതിപക്ഷം ഉയര്‍ത്തും. ക്രമസമാധാനം തകര്‍ന്നതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് അവരുടെ ആവശ്യം. ലോ അക്കാദമി സമരം തീര്‍ന്നെങ്കിലും അത് ഇടതുമുന്നണിയില്‍ സൃഷ്ടിച്ച ഭിന്നത തുടരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments