പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു
നാടകീയ നിമിഷങ്ങള്‍ക്കിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വച്ച്‌ പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഉച്ചക്ക്‌ 1.15 ഓടെ കീഴടങ്ങാൻ എത്തിയപ്പോഴാണ്‌ സുനി അറസ്റ്റിലായത്‌. ഇന്നലെ രാത്രി വരെ സുനി കോയമ്പത്തൂരിലുണ്ടായിരുന്നു. പോലീസ് ടവർ ലൊക്കേഷൻ നോക്കി അന്വേഷിച്ചു എത്തുമ്പോഴേക്കും സുനി രക്ഷപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിയ പ്രതി പോലീസുകാരുടെ കണ്ണ് വെട്ടിച്ചു അതിവിദഗ്ദമായി മജിസ്‌ട്രേറ്റിന്റെ ചേമ്പറിൽ കയറുകയായിരുന്നു. ജഡ്ജി ഭ്ക്ഷണത്തിന് പോയ സമയത്താണ് സുനി കോടതിയിൽ എത്തിയത്‌. കോടതിക്കകത്ത്‌ കയറിയ സുനിയെയും വിജീഷിനെയും മഫ്തിയിലും യൂണിഫോമിലുമുണ്ടായിരുന്ന പോലീസുകാർ പ്രതിക്കൂടിന് സമീപത്തു വച്ചാണ്‌ അറസ്റ്റ്‌ ചെയ്തത്‌. പോലീസുകാർ ഇരുവരെയും ബലമായി കോടതിക്ക് പുറത്തു കൊണ്ടുവന്നു സമീപത്തു പാർക്ക് ചെയ്തിരുന്ന പോലീസ് വാനിലേക്ക് കയറ്റുകയായിരുന്നു.