പൾസർ സുനിയെ കീഴടക്കുന്ന ദ്രശ്യങ്ങൾ
ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയുടെ കൂട്ടാളി ബിജീഷും കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ഇവർ കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ മഫ്തിയിൽ പോലീസിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാൽ പോലീസിന്‍റെ കണ്ണുവെട്ടിച്ച് സുനിയും ബിജീഷും കോടതിക്കുള്ളിൽ കയറി. വിവരം അറിഞ്ഞ പോലീസുകാർ ഉടൻ തന്നെ കൂടുതൽ സംഘത്തെ വിളിച്ചുവരുത്തി കോടതിക്കുള്ളിൽ നിന്നും പ്രതികളെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
കീഴടങ്ങാൻ എത്തിയപ്പോൾ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതാണ് സുനിക്കും കൂട്ടാളിക്കും തിരിച്ചടിയായത്. അഭിഭാഷകരും കോടതി ജീവനക്കാരും നോക്കി നിൽക്കെ ബലപ്രയോഗത്തിലൂടെ ഇരുവരെയും പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
എസിജെഎം കോടതിയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന മൂന്ന് വഴിയിലും മഫ്തിയിൽ പോലീസിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇരുവരും ഹെൽമറ്റ് ധരിച്ച് പോലീസിന്‍റെ കണ്ണുവെട്ടിച്ചാണ് ഉച്ചയ്ക്ക് ഒന്നോടെ കോടതിക്കുള്ളിൽ കടന്നത്. കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകൻ ഇരുവരെയും തിരിച്ചറിഞ്ഞതോടെ വിവരം പോലീസിന് കൈമാറി. തുടർന്നാണ് പോലീസ് സംഘം കോടതിക്കുള്ളിൽ കടന്ന് പ്രതിക്കൂട്ടിൽ നിന്ന ഇരുവരെയും ബലംപ്രയോഗിച്ച് പുറത്തിറക്കിയത്.
പോലീസ് ബലംപ്രയോഗിച്ച് അറ്‌സ്റ്റ് ചെയ്ത നടപടിയില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായെത്തി. പോലീസിനെതിരേ നിയമപരമായി മുമ്പോട്ടു പോവാനൊരുങ്ങുകയാണ് അഭിഭാഷകര്‍. ആലുവ പോലീസ് ക്ലബ്ബിലേക്കാണ് പ്രതികളെ കൊണ്ടു പോയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതായി റേഞ്ച് ഐജി അറിയിച്ചു. നടപടിയിലൂടെ പോലീസ് നിയമക്കുരുക്കിലേക്ക് പോയേക്കും. അഭിഭാഷകര്‍ പോലീസ് നടപടിയെ കോടതിയില്‍ ചോദ്യം ചെയ്‌തേക്കും