എടിഎമ്മിലെ 2000 രൂപയുടെ വ്യാജ നോട്ട് ; ഒരാൾ പിടിയിലായി
ദല്‍ഹിയിലെ എടിഎമ്മില്‍നിന്ന് പണം പിൻവലിച്ചപ്പോൾ 2000 രൂപയുടെ വ്യാജനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി.
ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിൽ ടി പോയിന്റിലുള്ള എടിഎമ്മില്‍ പണം നിറച്ച മുഹമ്മദ് ഇഷ (27) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സിസിടിവി കാമറ പരിശോധിച്ചതിനെ തുടര്‍ന്നു ലഭിച്ച തെളുവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ്വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിന്നും കോള്‍ സെന്റര്‍ ജോലിക്കാരനായ യുവാവിനാണ് വ്യാജനോട്ടുകള്‍ ലഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച ഈ നോട്ടുകളില്‍ സുരക്ഷാ അടയാളങ്ങളുടെ സ്ഥാനത്തു നിറയെ പരിഹാസങ്ങളാണുള്ളത്. ഹിന്ദി ലിപിയില്‍ ഭാരതീയ മനോരഞ്ചന്‍ ബാങ്ക് എന്നാണ് അച്ചടിച്ചിരിക്കുന്നത്.