Friday, April 26, 2024
HomeNationalബെംഗളൂരവിൽ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിൽ തീപിടുത്തം

ബെംഗളൂരവിൽ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിൽ തീപിടുത്തം

ബെംഗളൂരവിൽ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്‌നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് എയര്‍ ഷോ താത്കാലികമായി നിര്‍ത്തിവെച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായതായി. അപകടത്തില്‍ ആളപായമോ പരിക്കോ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments