Friday, April 26, 2024
HomeNationalഗോവയിലെ ബിജെപി പ്രതിസന്ധിയിൽ

ഗോവയിലെ ബിജെപി പ്രതിസന്ധിയിൽ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ ബിജെപി
കടുത്ത പ്രതിസന്ധിയിൽ . മുഖ്യമന്ത്രി മനോഹര്‍ പരീക്കറടക്കം സംസ്ഥാനത്തെ മൂന്ന് മുതിര്‍ന്ന മന്ത്രിമാരാണ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത്. സ്വന്തം വീട്ടില്‍ വൈദ്യ സന്നാഹങ്ങളോടെയാണ് പരീക്കര്‍ കഴിയുന്നത്. മുന്നണിയിലേയും പാര്‍ട്ടിയിലേയും പ്രശ്നങ്ങള്‍ കാരണം പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ ദിനമെന്നോണം പ്രശ്നങ്ങള്‍ ഏറിവരികയാണ്. ഇതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ മഹാദേവ് നായിക് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.പരീക്കറുടെ നേതൃത്വത്തില്‍ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ കൂടെക്കൂട്ടിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. പരീക്കറെ മാറ്റിയാല്‍ ഈ കൂട്ടുകെട്ട് തകരുമെന്ന സ്ഥിതിയാണ് ഉള്ളത്.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നിൽ നിർത്താന്‍ പരീക്കറോളം പ്രതിച്ഛായയും നേതൃപാടവുമുള്ള മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതും ബിജെപിയെ കുഴക്കുന്നു. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ സര്‍ക്കാറിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരുന്നു.സ്വതന്ത്രരേയും ഘടകക്ഷികളേയും ബിജെപിയിലെ അസംതൃപ്തരേയും മുന്നണിക്ക് പുറത്ത് എത്തിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. ഇതോടെ അപകടം മണത്ത ബിജെപി കോണ്‍ഗ്രസ് പാളയത്തിലെ രണ്ട് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചു.ദയാനന്ദ സോപ്തെ, സുഭാഷ് ശിരോദ്കര്‍ എന്നിവരായിരുന്നു ബിജെപി പാളയത്തിലേക്ക് കൂടുമാറിയത്. ഇതോടെ ബിജെപി സര്‍ക്കാറിനെ വീഴ്ത്താനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്ക് ചെറിയ തിരിച്ചടിയേറ്റു. രണ്ട് എംഎല്‍മാര്‍ രാജി വെച്ചൊഴിഞ്ഞ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നതിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടുപോവുമ്പോഴാണ് കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നുകൊണ്ട് മനോഹര്‍ പരീക്കര്‍ സര്‍ക്കാറിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മഹാദേവ് നായിക് പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.സുഭാഷ് ശിരോദ്കര്‍ രാജിവെച്ചതിലൂടെ ഒഴിവുവന്ന ശിരോദയ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മഹാദേവ് നായികിനെ സ്ഥാനാര്‍ത്ഥിയാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. മഹാദേവ് നായികിലൂടെ മണ്ഡലം നിലനിര്‍ത്തന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.സുഭാഷ് ശിരോദ്കര്‍ തന്നെയായിരിക്കും മണ്ഡലത്തിലെ ബിജെപി സ്ഥനാര്‍ത്ഥിയെന്നാണ് സൂചന. ഇതോടെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. എന്തു വിലകൊടുത്തും മണ്ഡലം നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.നേതൃത്വത്തിലെ പ്രശ്നം കാരണം കുറച്ചുകാലമായി ബിജെപിയുമായി അകന്നു കഴിയുന്ന ശനിയാഴ്ച്ചയോടെ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകായിരുന്നു. തീരുമാനം അറിഞ്ഞ കോണ്‍ഗ്രസ് തന്നെ സമീപിക്കുകയായിരുന്നു.പിന്നീട് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മഹാദേവ് നായിക് വ്യക്തമാക്കുന്നു. മഹാദേവ് നായിക്കിന്‍റെ കടന്നുവരവ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദാന്‍കര്‍ അഭിപ്രയാപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments