ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍ വെടിവെയ്പ്പ്

london

ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ ഒരു പൊലീസ് ഉദ്യേഗസ്ഥന് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ഉണ്ടായത്.

പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് നിന്നവര്‍ക്കാണ് വെടിയേറ്റത്. കാല്‍നടയാത്രികര്‍ക്ക് ഇടയിലേക്ക് കാറിടിച്ച് കയറ്റിയ ശേഷമാണ് കാറിലെത്തിയ അക്രമി വെടിഉതിര്‍ത്തത്. ഇതില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്. സമീപത്തുള്ള കെട്ടിടത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഈ കാറില്‍ നിന്നിറങ്ങിയ ആളാണ് പോലീസ് ഉദ്യോഗസ്ഥനെ കുത്തിയത്.ഇയാളെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തിയാതായി സൂചനയുണ്ട്.

പാര്‍ലമെന്റിനുള്ളില്‍ ഉള്ളവരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയും എംപിമാരും സുരക്ഷിതരാണെന്ന് പാര്‍ലമെന്റ് വക്താക്കള്‍ അറിയിച്ചു.പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് ജനപ്രതിനിധി സഭയുടെ പാര്‍ലമെന്റ് സമ്മേളനം നടക്കുകയായിരുന്നു. വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി.