ഇന്‍ഫ്രാറെഡ് വൈഫൈ ; വേഗത നൂറു മടങ്ങ്

വൈ ഫൈ സംവിധാനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തി.നിലവിലെ വേഗത നൂറു മടങ്ങ് വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഹോളണ്ടിലെ ശാസ്ത്രജ്ഞമാര്‍ കണ്ടെത്തിയത്. ഇന്‍ഫ്രാറെഡ് രശ്മികളെ ഉപയോഗിച്ചുള്ള വിദ്യയാണിത്.
വേഗത കുറവ് മൂലം പലരും വൈഫൈ കണക്ഷന്‍ ഒഴിവാക്കി വയേര്‍ഡ് കണക്ഷനു വേണ്ടിയാണ് ശ്രമിക്കാറ്. നിരവധി പേര്‍ ഒരുമിച്ച് വൈഫൈ കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ സ്പീഡില്‍ കുറവുണ്ടാവുകയും കണക്ഷന്‍ കട്ടാവുകയും ചെയ്യാറുണ്ട്. പുതിയ സാങ്കേതിക വിദ്യ ഈ പ്രതിസന്ധിക്ക് പരിഹാരമാവും. എത്രപേര്‍ക്കും ഒരേ സമയം കണക്ഷന്‍ ഉപയോഗിക്കാം.
സെക്കന്റില്‍ 40 ജിഗാബൈറ്റ് ഡാറ്റ വരെ ഷെയര്‍ ചെയ്യാം. ഇന്‍ഫ്രാറെഡ് രശ്മികളായതിനാല്‍ കണ്ണുകള്‍ക്കും ഉപദ്രവമില്ലെന്ന് ശാസ്ത്രജ്ഞമാര്‍ ഉറപ്പ് നല്‍കുന്നു.