ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. യുപിയില്‍ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന ധ്വനിയിലുള്ള ഉപദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പിതാവിന്റെ ഉപദേശം. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കണം. ആദിത്യനാഥിനു പിതാവ് ആനന്ദ് സിങ് ഉപദേശം നല്‍കി. . നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ബുര്‍ഖ ധരിച്ച സ്ത്രീകള്‍ വരെ വോട്ട് ചെയ്തത് ഓര്‍ക്കണമെന്നും വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളും ബി.ജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. മുത്തലാഖിനെതിരായ നിലപാടു കണ്ട് മുസ്ലിം സ്ത്രീകളും വോട്ടുകുത്തി. ഇക്കാര്യം മനസില്‍ വച്ച് എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കണം. എല്ലാവരെയും ബഹുമാനിച്ച് അവരുടെ ഹൃദയത്തില്‍ ഇടം നേടാനാണു ശ്രമിക്കേണ്ടതെന്നും യോഗിയുടെ പിതാവ് ആനന്ദ് സിങ് ബിഷ്ട പറഞ്ഞു.
എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ അധികാരമേറ്റ യോഗി ആദിത്യനാഥിനു സാധിക്കണമെന്നും എല്ലാവരുടേയും ഹൃദയങ്ങളില്‍ ജയിക്കാനാവണമെന്നും മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ആനന്ദ് സിങ് ഉണര്‍ത്തി.
പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ വഴി കെട്ടിപെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാവരുടെയും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും തന്റേതെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രവൃത്തികള്‍ നിലപാടിന് വിരുദ്ധമാണെന്ന് അഭിപ്രായം ഉയരുന്നുണ്ട്.